ജറൂസലെം: ലബനനിലെ ഭീഷണി ഇല്ലാതാക്കാൻ ഇസ്രേലി സൈന്യത്തിനു നിയന്ത്രണമില്ലാതെ പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഇസ്രേലി പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ്.
സുരക്ഷാ മേഖലയെന്ന് ഇസ്രയേൽ പരാമർശിക്കുന്ന ലെബനനിലുള്ളിലെ പ്രദേശത്ത് സൈന്യം നിലയുറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെക്കൻ ലെബനനിൽ 10 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന സുരക്ഷാ മേഖലയിൽ സൈന്യം തുടരും. വടക്കൻ ഇസ്രയേലിലെ ജനങ്ങളെ സംരക്ഷിക്കാനാണിതെന്നും കാറ്റ്സ് പറഞ്ഞു.